വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ക്ലീറ്റസ് (46) ആണ് മരിച്ചത്.
ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്തെ ഷെഡിൽ ആണ് മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായി ഇയാൾ അകന്ന് കഴിയുകയായിരുന്നു.
വിഴിഞ്ഞം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: തങ്കമ്മാൾ. മകൻ: ക്ലിന്റൻ. സംസ്കാരം പിന്നീട് നടക്കും.
Tags
News