അസിഡിറ്റി തടയാന്‍ ഗ്രാമ്പു

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവില്‍ ഫൈബര്‍, വിറ്റാമിന്‍, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല ഗ്രാമ്പു ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യഗുണവും അതിനുണ്ട്. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ വളരെ നല്ലതാണ്. സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read Also : ബെസ്റ്റ് ജനങ്ങളെ വിഡ്ഢിയാക്കാൻ ഇതിനേക്കാൾ വേറൊരു നല്ല ദിവസമില്ല!! മുഖ്യമന്ത്രിയുടെ പോസ്റ്റിനു വിമർശനം

കുറച്ച് വെള്ളത്തില്‍ അല്‍പ്പം ഗ്രാമ്പുവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഇത്.

ആര്‍ത്തവസമയത്ത് മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് കഠിനമായ വയറു വേദന. വയറ് വേദന അകറ്റാന്‍ ദിവസവും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ഗ്രാമ്പു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ പ്രാവശ്യം കുടിക്കുന്നത് നല്ലതാണ്.

Previous Post Next Post

نموذج الاتصال