പെണ്‍കുട്ടിയ്ക്ക് വേണ്ടി നടുറോഡില്‍ കൂട്ടുകാരുടെ തമ്മില്‍ തല്ല്!! ബൈക്ക് അടിച്ച്‌ തകര്‍ത്തു

തിരുവനന്തപുരം : പെൺകുട്ടിയ്ക്ക് വേണ്ടി നടുറോഡില്‍ കൂട്ടുകാര്‍ തമ്മില്‍ തല്ല്. പെണ്‍കുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആണ്‍ സുഹൃത്ത് അടിച്ച്‌ തകര്‍ത്തു. മടുവൂര്‍ പാറയിലാണ് സംഭവം നടന്നത്.

read also: മാര്‍ച്ച്‌ എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്: ഷുക്കൂര്‍ വക്കീലിനു കൈയടിച്ച്‌ സോഷ്യല്‍ മീഡിയ

ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിൽ ഒരു പയ്യനോടൊപ്പം പെണ്‍കുട്ടിയുമായി ബൈക്കില്‍ മുടവൂര്‍പാറ ജംഗ്ഷനില്‍ എത്തി. ഇത് കണ്ട മറ്റേ സുഹൃത്ത് ഇവരുമായി വാക്കേറ്റത്തിയി.

തുടര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചു. ബൈക്ക് അടിച്ചു തകര്‍ത്തു. സംഘര്‍ഷാവസ്ഥ നീണ്ടതോടെ നാട്ടുകാര്‍ പ്രകോപിതനായ യുവാവിനെ പിടിച്ചു വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തു.

Previous Post Next Post

نموذج الاتصال