‘ബൈ ദ ബൈ, സ്ഥലം ഒന്നു മാറ്റാമോ?’: തന്നെ അടൂർ നിന്ന് പിടികൂടിയെന്ന പ്രചാരണത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും നേരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് നേരെ സോഷ്യൽ മീഡിയകളിൽ അപവാദ പ്രചരണം. ‘രാഹുലിനെ അടിവസ്ത്രമില്ലാതെ അടൂർ നിന്ന് പിടികൂടി’ എന്ന് തുടങ്ങിയ രീതിയിലാണ് ഇടത് പ്രൊഫൈലുകളിൽ നിന്നും പോസ്റ്റുകൾ വരുന്നത്. രാഹുൽ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. സൈബർ സഖാക്കളുടെ വ്യാജ പ്രചാരണത്തെ പൊളിച്ചടുക്കുകയാണ് രാഹുൽ.

‘ഇന്നലെ ഓണറബിൾ സൺ ഇൻലോയ്ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ!! ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാൻ ഇന്ന് തിരുവനന്തപുരത്തായിരുന്നു. അടൂർ തന്നെ വേണം എന്ന് നിർബന്ധമാണെങ്കിൽ ഇന്നലെ എന്നാക്ക്… ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാർട്ടി ക്ലാസ്സ് ല്ലേ?’, രാഹുൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

Previous Post Next Post

نموذج الاتصال