
മലപ്പുറം: ആന്ധ്രയിൽ നിന്നെത്തിച്ച അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പിടിയിൽ. 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ, തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. സമീപകാലത്തു മലപ്പുറത്തു പൊലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടയാണിത്.
ആന്ധ്രയിൽ നിന്നും കാറിലാണ് പ്രതികൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്.
മൂന്ന് വലിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ട് വന്നത്. ഡിക്കിയിലും സീറ്റിന് ഇടയിലും തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മലപ്പുറം പൊലീസിന്റെ പരിശോധന. പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ തൊടുപുഴ സ്വദേശി പ്രകാശ് ജോസ് എന്നിവരാണ് പിടിയിലായത്. മലപ്പുറത്തും എറണാകുളത്തും വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്. പ്രതികൾക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.