ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യം, വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പിച്ചു: യുവാവ് പിടിയിൽ

 

പാ​ല​ക്കാ​ട്: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​ അറസ്റ്റിൽ. പാ​നൂ​ർ ചെ​ണ്ട​യോ​ട് കു​ഞ്ഞി​പ​റ​മ്പ​ത്ത് കെ.​പി. യാ​സ​റാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്തത്.

 

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും വാ​ങ്ങി​യ​ശേ​ഷം ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പരാതിയിൽ പറയുന്നത്.

 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

Previous Post Next Post

نموذج الاتصال