വീട്ടില്‍ പല്ലി പെറ്റുപെരുകുന്നതിന് പിന്നില്‍ ഇക്കാരണങ്ങള്‍, ശല്യമകറ്റാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം

പല്ലിയും പാറ്റയും വീടിന്റെ മുക്കിലും മൂലയിലും ഓടി നടക്കുന്നത് കണ്ടിട്ടില്ലേ. പാറ്റയെ മരുന്നൊന്നുമില്ലാതെ അടിച്ചു കൊല്ലാന്‍ ശ്രമിച്ചാലു പല്ലിയെ അങ്ങനെ ചെയ്യാറില്ല.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ വീട്ടില്‍ നിന്ന് എളുപ്പത്തില്‍ തുരത്താന്‍ കഴിയും. ഇതിനുള്ള സാധനങ്ങളുംവീട്ടില്‍ നിന്നുതന്നെ കണ്ടെത്താം.

വെളുത്തുള്ളിയും സവാളയും അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്, ഇവയുടെ മണം പല്ലികള്‍ക്ക് തീരെ ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ കാണുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളിയോ സവാളയോ തുറന്നുവയ്ക്കുന്നത് നല്ലതാണ്. വെളുത്തുള്ളി തൊണ്ടോടു കൂടി ചതച്ച് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കി പല്ലി കാണുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യുന്നതും ഫലം ചെയ്യും

വീട്ടിലെ കബോഡുകള്‍ വൃത്തിയാക്കി സൂക്ഷിച്ചാല്‍ പല്ലി ശല്യം ഒരു പരിധി വരെ അകറ്റാം. കബോഡുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി വയ്ക്കുന്നത് പല്ലികള്‍ പെറ്റുപെരുകുന്നത് തടയാന്‍ സഹായിക്കും. ന്യൂസ് പേപ്പര്‍ വിരിച്ചതിന് ശേഷം കബോഡില്‍ സാധനങ്ങള്‍ വയ്ക്കുന്നതും നല്ലതാണ്.

നാഫ്തലീന്‍ ബാള്‍ ഉപയോഗിക്കുന്നത് വഴി പല്ലിക്കൊപ്പം പാറ്റയെയും അകറ്റാന്‍ സഹായിക്കും. ഇവ വാഷിംഗ് ബെയ്‌സനിലും ബാത്ത്റൂമിലും ഇടണം, ഇതിന്റെ മണം പല്ലി ശല്യം കുറയ്ക്കും . കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ അവരുടെ കൈയില്‍ എത്തിപ്പെടാത്ത വിധത്തില്‍ വേണം ഇത് സൂക്ഷിക്കാന്‍.

മുട്ടയുടെ തോട് വീട്ടില്‍ പല്ലിയുള്ള സ്ഥലങ്ങളില്‍ വയ്ക്കുന്നത് പല്ലി ശല്യം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയുടെ മണം പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഭക്ഷ്യവസ്തുക്കള്‍ കുന്നുകൂടി കിടക്കുന്നത് പാറ്റയും പല്ലിയും പെരുകാന്‍ കാരണമാകും. അതിനാല്‍ ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ മറക്കരുത്.

Previous Post Next Post

نموذج الاتصال