നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു: പ്രതി പിടിയിൽ

കൊല്ലം: നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായത്.

Read Also: അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു, എന്റെ കൈയില്‍ തെളിവുണ്ട്: വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ

പാങ്ങലുകാട്ട് സ്വദേശി അൻസിയ ബീവിയാണ് അറസ്റ്റിലായത്. പാങ്ങലുകാട്ട് ലേഡീസ് സ്റ്റോർ നടത്തി വരികയായിരുന്ന അൻസിയ നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ കടയുടെ മുന്നിൽ വാഹനങ്ങൾ നിർത്തിയാൽ യുവതി സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു.ഒരാഴ്ച്ചയ്ക്ക് മുന്പ് പട്ടികജാതി വിഭാഗത്തിപ്പെട്ട ഒരു പെൺകുട്ടിയെ നടുറോഡിലിട്ട് അൻസിയ മർദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നാരോപിച്ച് ഒരു ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്പി വടി കൊണ്ട് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. കത്തിയുമായി റോഡിലെത്തിയും യുവതി നേരത്തെ ഭീഷണി ഉയർത്തിയിരുന്നു.

Read Also: വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി

Previous Post Next Post

نموذج الاتصال