കോലഞ്ചേരി: പട്ടിമറ്റത്ത് വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) ആണ് പിടിയിലായത്. കുന്നത്തുനാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
Read Also : ആറ് വയസ്സുകാരനെ മിഠായി തരാമെന്ന് പറഞ്ഞു കൊണ്ട് പോയി പീഡിപ്പിച്ചു: മധ്യവയസ്കന് 10 വര്ഷം കഠിന തടവും പിഴയും
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. കച്ചവടത്തിനെത്തിയപ്പോൾ ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്ഐ എ.ബി. സതീഷ്, എഎസ്ഐമാരായ കെ.എ. സതീഷ്, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.