ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ: വീടുകളും കെട്ടിടങ്ങളും തകർന്നു വീണു, 23 മരണം

സിൽവർ സിറ്റി: ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ. അമേരിക്കയിലെ മിസിസിപ്പിയിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി കെട്ടിടങ്ങളും വീടുകളും ഇവിടെ തകർന്നു വീഴുകയും ചെയ്തു. കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാൻ പിണറായി വിജയൻ സർക്കാർ അവസരം നൽകുന്നു: വിമർശനവുമായി വി മുരളീധരൻ

മേഖലയിൽ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറായെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ‘എന്നെ അയോഗ്യനാക്കൂ, ജയിലിലടയ്ക്കൂ, മോദിയുടെയും അദാനിയുടെയും ബന്ധം ഞാൻ ഇനിയും ചോദ്യം ചെയ്യും’: രാഹുൽ ഗാന്ധി

Previous Post Next Post

نموذج الاتصال