വെള്ളറട: കൂതാളിയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളരിക്കുന്ന് കുമ്പളത്തിന്പ്പാറ റോഡരികത്ത് വീട്ടില്‍ താമസിക്കുകയായിരുന്ന സുനിഷയാണ് (26) മരിച്ചത്.
Read Also : കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമിലിനൊപ്പമാണ് സുനീഷ താമസിച്ചിരുന്നത്. സുനിഷയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കുശേഷം ശാന്തികവാടത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍, വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.