
നെയ്യാറ്റിൻകര: മദ്യലഹരിയിൽ മകൻ മാതാവിനെ മർദ്ദിക്കുന്നതായി പരാതി. മാമ്പഴക്കര വടക്കേക്കര മുല്ലക്കാട് വീട്ടില്‍ ശാന്തകുമാരി (78)നെയാണ് മകന് രാജേഷ് നിരന്തരം മർദ്ദിക്കുന്നത്.
Read Also : ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം ഒറ്റപ്പാലത്ത്
വെല്‍ഡിംഗ് തൊഴിലാളിയാണ് രാജേഷ്. ഇയാൾ ജോലി കഴിഞ്ഞ് മദ്യലഹരിയിലെത്തി മാതാവിനെ സ്ഥിരം മർദ്ദിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മര്‍ദ്ദനം ഭയന്ന് ഇയാളുടെ ഭാര്യയും മക്കളും ഈ വീട്ടില്‍ നിന്നും പോയതായും സമീപവാസികള്‍ പറഞ്ഞു. ശാന്തകുമാരിയെ മകൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമീപവാസികൾ മൊബൈലിൽ പകർത്തിയതോടെയാണ് സംഭവം പുറം ലോകത്തറിഞ്ഞത്.
അയല്‍വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു. അഡീഷണല്‍ എസ്ഐയും സംഘവും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.