പ്രധാനമന്ത്രി മോദിയെ കരിവാരി തേയ്ക്കുക എന്നത് മാത്രമായിരുന്നു ബിബിസിയുടെ ലക്ഷ്യം:കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി ഇല്ലാത്തത്? ബിബിസിയോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുക മാത്രമായിരുന്നു ബിബിസിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും കലാപത്തില്‍ പ്രധാനമന്ത്രി മോദിയുടെ പങ്കിനെക്കുറിച്ച് ബിബിസി ഡോക്യുമെന്ററിയില്‍ പരമാര്‍ശിച്ചതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഉറപ്പിച്ചു പറയുന്നു.

Read Also: ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ’ പട്ടികയിൽ ഇടം നേടി ഫിൻജന്റ്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിബിസി ഇത്തരത്തിലുള്ള ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 1984-ല്‍ ഡല്‍ഹിയില്‍ പലതും സംഭവിച്ചു, എന്തുകൊണ്ട് അതിനെപ്പറ്റി ഒരു ഡോക്യുമെന്ററി കാണുന്നില്ല? എന്നും ഡോ ജയശങ്കര്‍ എടുത്ത് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ മോശക്കാരനാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ബിബിസിക്ക് ഉണ്ടായിരുന്നത് എന്നും ജയശങ്കര്‍ പറയുന്നു.

Previous Post Next Post

نموذج الاتصال