കാട്ടാന ശല്യം: തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനം വകുപ്പുദ്യോഗസ്ഥരുടെ യോഗം 

East Coast Daily Malayalam

ഇടുക്കി: ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ കാട്ടാനകളെ പിടികൂടുന്നതിനുള്ള തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ വനം വകുപ്പ് അധികൃതര്‍‍ ഇന്ന്‌ യോഗം ചേരും.

ഹൈറേഞ്ച് സർക്കി സിസിഎഫ് ആർഎസ് അരുൺ, വനവകുപ്പ് ചീഫ് വെറ്റിനറി സ‍ർജൻ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. സ്ഥിതിഗതികളെ സംബന്ധിച്ച് ഡോക്ടർ അരുൺ സക്കറിയ ഹൈറേഞ്ച് സർക്കിൾ സിസിഎഫിന് സമർപ്പിച്ച നി‍ർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.

ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ചക്കക്കൊമ്പനെയും മൊട്ടവാലിനെയും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക എന്നീ നിർദ്ദേശങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് അടുത്ത ദിവസം സമർപ്പിക്കും.

Previous Post Next Post

نموذج الاتصال