പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടു : ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ

East Coast Daily Malayalam

ചേർത്തല: ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയക്കായി യുവതിയിൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജ്ജനുമായ ഡോ. കെ. രാജനാണ് പിടിയിലായത്. കടക്കരപ്പളളി സ്വദേശിനിയായ പരാതിക്കാരിയിൽ നിന്നും പണം കൈപ്പറ്റുമ്പോൾ വിജിലൻസ് സംഘം നേരിട്ടു പിടികൂടുകയായിരുന്നു.

Read Also : രണ്ടു വർഷമായി ചിന്തയുടെ താമസം കുറഞ്ഞ ദിവസ വാടക 6490 രൂപയുള്ള റിസോർട്ടിൽ, പരാതി നൽകി

പരാതിക്കാരി വിവരം കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻമേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ജില്ലാ യൂണിറ്റ് ഡി വൈ എസ് പി, പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.

സംഘത്തിൽ ഇൻസ്പക്ടർ ജി സുനിൽകുമാർ, ആർ രാജേഷ് കുമാർ, എം കെ പ്രശാന്ത് കുമാർ, എസ് ഐ മാരായ സ്റ്റാൻലി തോമസ്, സത്യപ്രഭ, ഉദ്യോഗസ്ഥരായ ജയലാർ, കിഷോർകുമാർ, ജോസഫ്, ഷിജു, ശ്യാംകുമാർ, സാബു, ജോഷി, സനൽ, ബിജു, നീതു, രജനിരാജൻ, മായ, ജാൻസി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ഡോക്ടറെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Previous Post Next Post

نموذج الاتصال