അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

East Coast Daily Malayalam

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനം ദേവിയെ (30) ആണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

പൂനം ദേവിയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയാണ്. കഴിഞ്ഞ ജനുവരി 31നായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വോർട്ടേഴ്‌സിൽ രാത്രിയാണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്നാണ് പ്രതി പറഞ്ഞിരുന്നത്. പൊലീസിന്റെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഉറങ്ങിക്കിടന്നിരുന്ന സഞ്ജിതിന്റെ കഴുത്തിൽ തന്റെ സാരി ചുറ്റി ഭാര്യ തന്നെ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നാലെയാണ് അന്വേഷണത്തിൽ സത്യം തെളിഞ്ഞത്. പൂനം ദേവിയുടെ അവിഹിത ബന്ധം ഭർത്താവ് കണ്ടുപിടിക്കുകയും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് ഇയാളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post

نموذج الاتصال