നിർമല പറഞ്ഞത് സത്യം: ജിഎസ്ടി നഷ്ടപരിഹാരത്തിന് എജി നല്‍കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്

തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരക്കണക്ക് അക്കൗണ്ടന്‍റ് ജനറല്‍ കേന്ദ്രത്തിന് സാക്ഷ്യപ്പെടുത്തി കൈമാറിയിട്ടില്ല. കണക്ക് കൈമാറിയാല്‍ മാത്രമേ കേരളത്തിനുള്ള ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തീര്‍പ്പാക്കുകയുള്ളൂ. കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച അക്കൗണ്ടന്‍റ് ജനറലിന്‍റെ കണക്ക് ലഭിച്ചിട്ടില്ലെന്ന് ലോക്സഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിമര്‍ശിച്ചിരുന്നു.

പിന്നാലെ അക്കൗണ്ടന്‍റ് ജനറല്‍ നഷ്ടപരിഹാര കണക്ക് സാക്ഷ്യപ്പെടുത്തി സമര്‍പ്പിച്ചു. എന്നാല്‍ 2020–21, 21–22 സാമ്പത്തികവര്‍ഷങ്ങളിലെ കണക്ക് ഇപ്പോഴും ബാക്കിയാണ്. ഇതുകൂടി സമര്‍പ്പിച്ചെങ്കില്‍ മാത്രമേ അന്തിമ കണക്ക് പരിശോധിച്ച ശേഷം സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാര ഇനത്തില്‍ അധികമായി എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ അത് കിട്ടുകയുള്ളു.

അതേസമയം കേന്ദ്ര റവന്യൂ വകുപ്പിന് പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് നല്‍കാത്തതാണ് കണക്ക് സാക്ഷ്യപ്പെടുത്തുന്നതിന് തടസമെന്ന് സി.എ.ജി. റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. ജി.എസ്.ടി വരുമാനവും നഷ്ടപരിഹാരവും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കണക്കുകളുണ്ട്. ഇത് തമ്മില്‍ പരിശോധിച്ച് വ്യത്യാസമുണ്ടെങ്കില്‍ തിരുത്തേണ്ടത് അക്കൗണ്ടന്‍റ് ജനറലാണ്.

Previous Post Next Post

نموذج الاتصال