
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി. മേളയുടെ വിളംബര ജാഥയിൽ പങ്കുവച്ച പോസ്റ്റർ ഈ പറക്കും തളിക , സ്ഫടികം തുടങ്ങിയ ചിത്രങ്ങളുടേത്. അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നതിന്റെ ഉദ്ദേശ ലക്ഷ്യവും , സങ്കല്പവും എന്താണ് ?, എന്തിന് വേണ്ടിയാണ് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുന്നത് ? എന്നീ കാര്യങ്ങൾ 27 വർഷം പ്രായമായ ചലച്ചിത്ര അക്കാദമിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നു ഡോ. ബിജു വിമർശിച്ചു.
read also: രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…
കുറിപ്പ് പൂർണ്ണ രൂപം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തുന്ന കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിളംബര ജാഥയുടെ ഒരു വീഡിയോ കാണാൻ ഇടയായി . ചെണ്ട കൊട്ടി കുറെ ആളുകൾ കോട്ടയം പട്ടണത്തിലൂടെ നടക്കുന്ന ജാഥയുടെ ഏറ്റവും മുന്നിൽ രണ്ടു വശത്തും സിനിമാ പോസ്റ്ററുകൾ പതിപ്പിച്ച ഒരു ഉന്തുവണ്ടി . ഉന്തുവണ്ടിയിൽ സിനിമാ പോസ്റ്ററുകൾ കണ്ടപ്പോൾ അതിശയം ഒന്നും തോന്നിയില്ല .
അക്കാദമിയിൽ നിന്നും മറിച്ചൊരു സിനിമാ സാക്ഷരത പ്രതീക്ഷിക്കേണ്ടതില്ലല്ലോ .
ഈ പറക്കും തളിക , സ്ഫടികം ,ന്യൂ ദൽഹി ,നിറക്കൂട്ട് , തുടങ്ങിയ സിനിമാ പോസ്റ്ററുകൾ .
കൂട്ടത്തിൽ തമ്പും , കുമ്മാട്ടിയും അബദ്ധത്തിൽ പെട്ടിട്ടുണ്ട് ….
അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നതിന്റെ ഉദ്ദേശ ലക്ഷ്യവും , സങ്കല്പവും എന്താണ് ?, എന്തിന് വേണ്ടിയാണ് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുന്നത് ? എന്നീ കാര്യങ്ങൾ 27 വർഷം പ്രായമായ ചലച്ചിത്ര അക്കാദമിക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ പ്രത്യേകിച്ച് എന്ത് പറയാൻ ….
കച്ചവട സിനിമ മാത്രം പരിചയിച്ചു പോകുന്നവരുടെ കയ്യിൽ ചലച്ചിത്ര അക്കാദമി എത്തിപ്പെട്ടാൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണാമം മാത്രം എന്ന് കരുതിയാൽ മതി ……
ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്നത്തെ അവസ്ഥ …..