ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ആകെ വിവരമുള്ള ഒരു മനുഷ്യന്‍ ഇപി ജയരാജന്‍: കെ.എം ഷാജി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാത്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പ്രശംസിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിവരമുള്ള ഏക നേതാവ് ഇ പി ജയരാജനാണ്. അതുകൊണ്ടാണ് സിപിഐഎം നടത്തുന്ന ജാഥയില്‍ പങ്കെടുക്കാത്തതെന്ന് കെ എം ഷാജി പറഞ്ഞു.

Read Also: സംസ്ഥാനത്ത് കൊടുംചൂട്, വാളയാര്‍ ചുരം വഴി കടന്നുവന്ന ഉഷ്ണക്കാറ്റിന്റെ തീവ്രത ഏറുന്നു: വരാനിരിക്കുന്നത് പൊള്ളുന്ന വേനല്‍

‘നമ്മളെപ്പോഴും ട്രോളുന്നത് ഇ.പി ജയരാജനെയാണ്. അദ്ദേഹം ഇടക്കിടയ്ക്ക് പറയുന്ന അബദ്ധങ്ങള്‍ നമ്മള്‍ തമാശയാക്കി എടുക്കാറുണ്ട്. എന്നാല്‍, ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ആകെ വിവരമുള്ള ഒരു മനുഷ്യന്‍ ഇപി ജയരാജനാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെയാണ് ഈ മുദ്രാവാക്യവും വിളിച്ച് ഗോവിന്ദന്‍ മാഷ് നടത്തുന്ന ജാഥയില്‍ കണ്ണൂര്‍ എത്തുന്നത് വരെ അദ്ദേഹം പങ്കെടുക്കാത്തത്. ജയരാജന് കുറച്ചെങ്കിലും സാമാന്യബോധവും ബുദ്ധിയുമുണ്ട് കൊള്ളക്കാര്‍ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങളോട് സംസാരിക്കുകയെന്ന ബോധ്യമാണ് ഇ.പി ജയരാജന്‍ പങ്കെടുക്കാത്തതിന്റെ കാരണം.’ കെ എം ഷാജി പറഞ്ഞു.

്’ജാഥയ്ക്ക് ആളെ കൂട്ടാന്‍ ദഫ് മുട്ട് നടത്തേണ്ട ഗതികേടിലാണ് സിപിഎം എന്നും കെ.എം ഷാജി വിമര്‍ശിച്ചു. കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും മക്കളും പേരമക്കളും സേഫാണ്. എന്നാല്‍ തെരുവില്‍ ചത്ത് തുലയേണ്ടത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ മക്കളാണെന്ന് വിചാരിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ പേരാണ് പിണറായി വിജയനും സിപിഎമ്മും എന്നും കെഎം ഷാജി പറഞ്ഞു.

 

Previous Post Next Post

نموذج الاتصال