വിവാഹത്തിന് മണിക്കൂറുകൾ മാത്രം: വരൻ അപകടത്തിൽപ്പെട്ട് മരിച്ചു

സൂറത്ത്: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വരൻ വാഹനാപകടത്തിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ജിതേന്ദ്രൻ എന്ന 26 കാരനാണ് മരണപ്പെട്ടത്. വിവാഹ മോതിരം വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Read Also: ഉണ്ണി മുകുന്ദനെ തോൽപ്പിച്ചത് മലയാളികളുടെ പ്രിയ താരത്തിന്റെ മകൻ!! സോഷ്യൽ മീഡിയയിൽ താരമായി അഖിൽ

പർവത് പാട്യയിൽ നിന്ന് സർദാർ മാർക്കറ്റിലേക്ക് പോകുന്ന റോഡിൽ വച്ച് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 22 നായിരുന്നു ജിതേന്ദ്രയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.

അപകടവാർത്ത അറിഞ്ഞ് പ്രതിശ്രുതവധു കുഴഞ്ഞ് വീണു. വധുവിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹോദരനൊപ്പം സൂറത്തിൽ തുണി വ്യാപാരം നടത്തിവരികയായിരുന്നു ജിതേന്ദ്രൻ.

Read Also: കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറി: ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ

Previous Post Next Post

نموذج الاتصال