നൂറുദിന കർമ്മപദ്ധതി: ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി പ്രത്യേക വായ്പാ പദ്ധതി

auto

തിരുവനന്തപുരം: ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് സഹകരണ ബാങ്കുകളിലൂടെ ‘സഹായഹസ്തം’ എന്ന പേരിൽ വായ്പാ പദ്ധതി ഒരുങ്ങിയിരിക്കുന്നത്.

Read Also: ‘പ്രായമായി, മമ്മൂട്ടിയുടെ കയ്യും കാലും ഒന്നും അനങ്ങുന്നില്ല’: മോഹൻലാൽ അപൂർവ്വ ജന്മമാണെന്ന് ആറാട്ട് സന്തോഷ് വര്‍ക്കി

പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന ഓട്ടോറിക്ഷ മെയിന്റനൻസിനും പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ആവശ്യങ്ങൾക്കുമായാണ് വായ്പ അനുവദിക്കുക. സ്വന്തം ജാമ്യത്തിലാണ് പണം നൽകുക. 10 ശതമാനമാണ് പലിശ, തിരിച്ചടവ് ആഴ്ച്ച തവണ വ്യവസ്ഥയിലാണ്, രണ്ട് വർഷം കൊണ്ട് തുക തിരിച്ചടച്ചാൽ മതിയാകും.

Read Also: സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ: വി എൻ വാസവൻ

Previous Post Next Post

نموذج الاتصال