പ്രഭാത ഭക്ഷണത്തിന് ട്രൈ ചെയ്യാം തിന ഇഡ്‌ലി

പ്രഭാത ഭക്ഷണത്തിന് ആരോഗ്യകരമായ പുതുമക്കായി പരീക്ഷിക്കാം തിന ഇഡ്‌ലി

ചേരുവകൾ

തിന – 1 കപ്പ്

പച്ചരി – 3 കപ്പ്

ഉഴുന്ന് – 1 കപ്പ്

ചൗവ്വരി – 1/4 കപ്പ്

ഉലുവ – 1 1 ടീ സ്പൂൺ

കാരറ്റ് പൊടിയായി അരിഞ്ഞത് – ½ കപ്പ്

മല്ലിയില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തിന, പച്ചരി, ഉഴുന്ന്, ഉലുവ ഇവ നന്നായി കഴുകി 7 മണിക്കൂറോളം കുതിർക്കാൻ വയ്ക്കുക.

ചൗവ്വരി കഴുകി വേറെ പാത്രത്തിൽ 7 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.

രണ്ടു ചേരുവകളും വെവ്വേറെ അരച്ച് ഒന്നിച്ച് ഒരു പാത്രത്തിൽ ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

രാത്രിയിൽ മാവു പൊങ്ങി വരുവാൻ വേണ്ടി വയ്ക്കുക. രാവിലെ മാവിലേക്ക് ഉപ്പും കാരറ്റും മല്ലിയിലയും ചേർത്തിളക്കി ഇഡ്ഡലി തയാറാക്കാവുന്നതാണ്.

Previous Post Next Post

نموذج الاتصال