
തിരുവനന്തപുരം: പൊതുജനങ്ങള്‍ സമാഹരിച്ച് നല്‍കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി. പ്രളയവും കൊറോണ മഹാമാരിയും ഉയര്‍ത്തിക്കാട്ടി 4912. 45 രൂപയായിരുന്നു സമാഹരിച്ചിരുന്നത്. ദുരിതാശ്വാസനിധിയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് ചെലവഴിക്കാത്ത തുക സംബന്ധിച്ച വിവരം പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് വഴി 1229. 89 കോടി രൂപയാണ് ദുരിതാശ്വാസനിധിയില്‍ എത്തിയത്. കൂടാതെ ബെവ്കോ വഴി സമാഹരിച്ച 308.68 കോടി, ദുരന്തനിവാരണ വിഹിതം 107. 17 കോടിയും എന്നിവയും ഇതില്‍ ഉള്‍പ്പെടും.
പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 2356.46 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി തുക തുക സൗജന്യ കിറ്റ്, റോഡുകളുടെ അറ്റകുറ്റപ്പണി, കുടുംബശ്രീ എന്നിവയ്ക്കാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അപേക്ഷകര്‍ സഹായം ലഭിച്ചില്ലെന്ന വിവരം പരാതി പരിഹാര സെല്ലില്‍ അറിയിച്ചതിന് പിന്നാലെയാണ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. പരാതി നല്‍കിയ അപേക്ഷകരില്‍ പലര്‍ക്കും തുക അനുവദിച്ചിരുന്നു. എന്നാല്‍ ഇത് അനര്‍ഹര്‍ കൈക്കലാക്കിയിരുന്നു.