ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക് എയർ ഇന്ത്യ, ഓർഡർ നൽകിയത് 400- ലധികം വിമാനങ്ങൾക്ക്

ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവെച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷമാണ് എയർ ഇന്ത്യയുടെ നിർണായക നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും.

അമേരിക്കൻ എയർലൈൻസിന്റെ ഇടപാടിനെയാണ് ഇത്തവണ ടാറ്റാ ഗ്രൂപ്പ് മറികടന്നിരിക്കുന്നത്. 2011- ൽ അമേരിക്കൻ എയർലൈൻസ് 460 വിമാനങ്ങളാണ് വാങ്ങിയത്. ഈ റെക്കോർഡാണ് എയർ ഇന്ത്യ മറികടന്നത്. എയർബസിൽ നിന്ന് എയർ ഇന്ത്യ 40 വൈഡ് ബോഡി എ 350 വിമാനങ്ങളും, 210 നാരോ ബോഡി എ 320 നിയോ ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്. കൂടാതെ, ബോയിംഗിൽ നിന്ന് 10 വൈഡ്-ബോഡി ബി 777 എസ്സ് വിമാനങ്ങൾക്കും, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങൾക്കും, 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങൾക്കും എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.

Also Read: ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ

Previous Post Next Post

نموذج الاتصال