പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 13-ാം ഗഡു അനുവദിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു അനുവദിച്ചു. എട്ട് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2000 രൂപ വീതമാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്. കർണാടകയിലെ ബെലഗാവിയിൽ വച്ച് നടന്ന ചടങ്ങിലാണ് രാജ്യത്തെ എട്ടുകോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് പദ്ധതിയിലൂടെ ലഭ്യമാകുക.

Read Also: പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയത്: വിനോദിനി ബാലകൃഷ്ണൻ

അതേസമയം, ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് റെയിൽവേ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെലഗാവിയിൽ കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷന്റെ കീഴിലുള്ള ആറ് പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിർവഹിച്ചു. ഏകദേശം 1,585 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശോഭ കരന്ദ്ലാജെ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

Read Also: ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണം: കെ സുരേന്ദ്രൻ

Previous Post Next Post

نموذج الاتصال