വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കോഴിക്കോട് വിവാഹവീട്ടിൽ കൂട്ടത്തല്ല് കോഴിക്കോട് മേപ്പയ്യൂരിൽ വരന്‍റെ കൂട്ടരും വധുവിന്‍റെ കൂട്ടരും തമ്മിൽ സംഘർഷം. ഒടുവിൽ പൊലീസെത്തി പ്രശ്‌നം പരിഹരിച്ചു

 


കോഴിക്കോട്: വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹവീട്ടിൽ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയിൽ നിന്നെത്തിയ വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇരു കൂട്ടരും തമ്മിലുള്ള തർക്കം ആദ്യം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ്.

ചെറിയ തർക്കമാണ് കൂട്ടത്തല്ലിലേക്ക് മാറിയതെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നത്. വരന്‍റെയും വധുവിന്‍റെയും ഭാഗത്തുനിന്നുള്ള ചില യുവാക്കളാണ് ആദ്യം തർക്കത്തിൽ ഏർപ്പെട്ടത്.എന്നാൽ മുതിർന്നവർ ഇടപെട്ട് ഇവരെ സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നു.

 വീണ്ടും തർക്കമുണ്ടായതോടെ കൂട്ടത്തല്ലിലേക്ക് പോകുകയായിരുന്നു.ഒടുവിൽ നാട്ടുകാർ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമത്തിനൊടുവിൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Previous Post Next Post

نموذج الاتصال